തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരുപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. മെയ് 15 മുതല്‍ സൗജന്യ യാത്രയെന്ന കെ സി വേണുഗോപാലിന്റെ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 'പറഞ്ഞത് നടപ്പാക്കൂ, വാഗ്ദാനം പോര നടപടി വേണം' എന്ന പ്ലക്കാര്‍ഡുകളുമായിട്ടാണ് മഹിള മോര്‍ച്ചാ പ്രവര്‍ത്തകര്‍ ബസില്‍ കയറി പ്രതിഷേധിച്ചത്. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത മഹിള മോര്‍ച്ചാ പ്രവര്‍ത്തകരെ കണ്ടക്ടര്‍മാര്‍ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. പ്രതിഷേധം കാരണം കൊല്ലത്ത് ബസ് എടുക്കാന്‍ കഴിയുന്നില്ല. ബസില്‍ കയറിയ മറ്റ് യാത്രക്കാര്‍ ഇറങ്ങി പോയി. കോഴിക്കോടും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ബസില്‍ കയറിയ പ്രവര്‍ത്തകരെ ഇറക്കാന്‍ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുയാണ്.