ബെംഗളൂരു രണ്ടാം വിമാനത്താവളം കനകപുരയില്‍ വന്നേക്കും; നഗരത്തില്‍ നിന്ന് കൂടുതല്‍ എളുപ്പമെന്ന് ശിവകുമാര്‍
 


Bengaluru's second airport may come to Kanakapura
ബെംഗളൂരു: രണ്ടാം വിമാനത്താവളം സ്ഥാപിക്കാനുള്ള സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണം കനകപുര റോഡിലെ രണ്ട് പ്ലോട്ടുകളില്‍ എത്തി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കനകപുര റോഡില്‍ നേരത്തെ തന്നെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥലങ്ങളാണ് ഇപ്പോള്‍ അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നത്. ഇവിടേക്ക് ബെംഗളൂരു നഗരത്തില്‍നിന്ന് എത്തിച്ചേരാനുള്ള എളുപ്പമാണ് പ്രധാന കാര്യം. മറ്റൊന്ന് നിലവിലെ മറ്റ് വിമാനത്താവളത്തിന്റെ വ്യോമാതിര്‍ത്തിയുമായി ആവശ്യമായ അകലം പാലിക്കാന്‍ കഴിയുമെന്നതും ഗുണമാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്ക് ഇത് വളരെ ആവശ്യമാണ്.
 
തെക്കന്‍ ബെംഗളൂരുവില്‍ തന്നെയാണ് വിമാനത്താവളം വേണ്ടതെന്ന നിലപാടിന് ഈയിടെയായി ശക്തി കൂടിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഈ നിലപാടുകാരനാണ്. മൂന്ന് സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി കണ്ടു വെച്ചിരിക്കുന്നത്. ഇവയുടെ സാധ്യത പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സിംഗപ്പൂരിലെ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെയിന്‍ഹാര്‍ട്ട് ഇപിസിഎമ്മിനെ തിരഞ്ഞെടുത്തിരുന്നു. ഇവരുടെ കൂടി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media