കോഴിക്കോട് : വിശ്വ സംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേവര്‍ഷി നാരദ ജയന്തിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും നല്‍കി വരുന്ന പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം ദൃശ്യ മാധ്യമത്തിലെ വാര്‍ത്ത / സ്റ്റോറി കള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പൗരബോധവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ഏറ്റവും നല്ല വാര്‍ത്ത / സ്റ്റോറിക്കാണ് പുരസ്‌കാരം നല്‍കുക. 2025 മെയ് മാസം മുതല്‍ 2026 ഏപ്രില്‍ മാസം വരെ അവതരിപ്പിച്ച വാര്‍ത്തകളാണ് പരിഗണിക്കുക. 1 മിനുട്ടിനും 3 മിനുട്ടിനും ഇടയിലുള്ള കണ്ടന്റുകളാണ് അയക്കേണ്ടത്. തൃശ്ശൂര്‍ ജില്ല മുതല്‍ കാസര്‍കോട് ജില്ല വരെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍ട്രികള്‍ മെയ് 23 ന് ഉള്ളില്‍ vskkozhikode@gmail.com എന്ന മെയിലില്‍ ലഭിക്കേണ്ടതാണ്. ബയോഡാറ്റയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷയുടെ കൂടെ വെക്കണം. മെയ് 29 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8592072082, 8921847936 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.