തെരുവില്‍ പ്രതിഷേധം കടുപ്പിച്ച് സതീശന്‍ വിഭാഗം;  ദേഹത്ത് പെട്രോളൊഴിച്ച് പ്രവര്‍ത്തകന്‍
 


തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ ചേരി തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നത് തുടരുന്നു. സംസ്ഥാനത്താകെ പലയിടങ്ങളിലായി കെസി വേണുഗോപാലിനും വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്നലെ ഇടുക്കിയിലും കണ്ണൂരിലും കോഴിക്കോടും നെട്ടൂരും സതീശന് അനുകൂലമായി പ്രകടനം നടന്നിരുന്നു. കൂടാതെ ഇന്ന് കോട്ടയത്ത് പുതുപ്പള്ളിയിലും ഈരാറ്റുപേട്ടയിലും പ്രകടനം നടത്താനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. അതിനിടെ, കടുത്തുരുത്തിയില്‍ വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദേഹത്തു പെട്രോള്‍ ഒഴിച്ചു. കടുത്തുരുത്തി സ്വദേശി ഫ്രാന്‍സിസ് ആണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് എത്തി പിന്തിരിപ്പിച്ചു. 

അതേസമയം, കുന്നത്തൂര്‍ കുമരന്‍ചിറയിലും കെസി വേണുഗോപാലിനായി ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡ്. അധികാര കസേരയില്‍ സാധാരണക്കാരന്റെ ശബ്ദം, കുഞ്ഞൂഞ്ഞിന് ശേഷം ഇനി കെ സി എന്ന് വാചകനമുള്ള ഫ്‌ലെക്‌സുകളാണ് ഉയര്‍ന്നിരിക്കുന്നത്. അതിനിടെ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 3 പേര്‍ക്ക് എതിരെയാണ് നടപടി. ഡിസിസി ജനറല്‍ സെക്രട്ടറി വി. ഇ താജുദ്ദീന്‍, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരെ പദവികളില്‍ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

2 Comments

s3ur2q

78luza

Leave a reply

Social Media