ഉടക്ക് അയഞ്ഞു; വിഡിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ആര്‍സി, മന്ത്രി സഭയിലും ചേര്‍ന്നേക്കും
 



ഗുരുവായൂര്‍: വി.ഡി. സതീശനെ പുതിയ ദൗത്യത്തിലേക്ക് നിയോഗിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂര്‍ണ്ണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവണ്‍മെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും ചെന്നിത്തല. പുതിയ മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി തനിക്ക് അര്‍ഹിച്ച പരിഗണന നല്‍കുകയാണെങ്കില്‍ അതിനോടൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകുമെന്ന സൂചനയാണ് ചെന്നിത്തലയുടെ പ്രതികരത്തില്‍ നിന്ന് വ്യക്തമാകുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media