ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി
 



ദില്ലി : ചോദ്യപ്പേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കല്‍ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും.  പുതിയ ഹാള്‍ടിക്കറ്റ് ഉടന്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും.  ഒരിക്കല്‍ പരീക്ഷയെഴുതിയതിനാല്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റേയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.  

പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളില്‍ കൃത്രിമം നടന്നതായാണ് കണ്ടെത്തല്‍. 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

jdemvk

Leave a reply

Social Media