അവധിക്കാലം അടിച്ചുപൊളിക്കാന്‍ വൈവിധ്യങ്ങളുമായി 'മാനാഞ്ചിറ ഫെസ്റ്റ്'
 


കോഴിക്കോട് : അവധിക്കാലം അടിച്ചുപൊളിക്കാന്‍ മാനാഞ്ചിറക്ക് സമീപം എക്‌സിബിഷന്‍ ഒരുങ്ങി. നിലാവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകുന്നതിന് വേണ്ടി എഫ്.സി ഇവന്റ്‌സ് സംഘടിപ്പിക്കുന്ന 'റെയിന്‍ബോ മാനാഞ്ചിറ ഫെസ്റ്റ്' കോഴിക്കോട് ടൗണ്‍ ഹാളിന് സമീപമുള്ള ഗ്രൗണ്ടിലാണ് നടക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമാകുന്നതാണ് ഫെസ്റ്റ്. 

ഇന്നലെയാണ് ഫെസ്റ്റ് ആരംഭിച്ചത്. സീരിയല്‍താരം വര്‍ഷ ഉദ്ഘാടനം ചെയ്തു.   വാട്ടര്‍ഫാള്‍സ് . വര്‍ണ്ണ മത്സ്യങ്ങളുടെ ഭീമന്‍ അക്വേറിയം, പ്രേത ബംഗ്ലാവ്, ആര്‍ട്ടിഫിഷ്യല്‍ ഫ്ളവര്‍ ഷോ, പുസ്തകമേള, ഫുഡ് കോര്‍ട്ട്, സെല്‍ഫി കോര്‍ണര്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന വൈകീട്ട് 4 മണിക്ക് പ്രദര്‍ശനം ആരംഭിക്കും. 

ചൂടില്‍ വെന്തെരിയുന്ന കാലാവസ്ഥയില്‍ ഫെസ്റ്റിലെ കൂറ്റന്‍ വെള്ളച്ചാട്ടം കുട്ടികള്‍ക്ക് ആശ്വാസമാകുന്നു. 35 അടി ഉയര്‍ത്തില്‍ നിന്ന് താഴേക്ക് ഒഴുകി വരുന്ന വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ കുട്ടികളുടെ തിരക്കാണ്. വിനോദത്തോടൊപ്പം ചൂടും ശമിപ്പിക്കാമെന്നതിനാല്‍ മാനാഞ്ചിറ ഫെസ്റ്റിലേക്ക് രക്ഷിതാക്കളോടൊപ്പം കുട്ടികളുടെ ഒഴുക്കാണ്. നഗര ഹൃദയത്തില്‍ തന്നെയായതിനാല്‍ ആളുകള്‍ക്ക് എത്തിപ്പെടാനും തിരിച്ചു പോവാനും എളുപ്പവുമാണ്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media