ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍. 119 പേരുടെ പിന്തുണ പ്രതീക്ഷിച്ച സര്‍ക്കാര്‍ 144 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. 118 പേരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എഐഎഡിഎംകെയുടെ വിമത എംഎല്‍എമാര്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ സഭയില്‍ രണ്ടായി പിളര്‍ന്നു.
വിശ്വാസ വോട്ടെടുപ്പില്‍ എഐഎഡിഎംകെ യിലെ 25 വിമത എംഎല്‍എമാര്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പളനിസ്വാമി പക്ഷത്തെ 22 പേര്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡിഎംകെ അംഗങ്ങള്‍ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.ഡിഎംകെയ്ക്ക് പുറമെ ബിജെപിയും പിഎംകെയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് എം എല്‍ എമാര്‍ നിലപാട് വ്യക്തമാക്കാതെ വിട്ടുനിന്നു.