നിപ കണ്‍ട്രോള്‍ റൂമിനു മുന്നില്‍ മുഹമ്മദ് റിയാസ് എംഎല്‍എയുടെ കുത്തിയിരിപ്പ് പ്രതിഷേധം
 


കോഴിക്കോട്: നിപ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി. എ. മുഹമ്മദ് റിയാസ് എം. എല്‍. എ .കണ്‍ടെയ്ന്‍മെന്റ് സോണിലുള്ള ജനങ്ങളെ ഫോണില്‍ വിളിക്കാന്‍ ജനപ്രതിനിധികളെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സി പി എം നേതാക്കളും എം.എല്‍.എയ്ക്ക് പിന്തുണയുമായി കണ്‍ട്രോള്‍ റൂമിന് മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ നിപ ബാധിച്ച സമയങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികള്‍ ബാധിത പ്രദേശങ്ങളിലുള്ളവരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്ന് റിയാസ് പറഞ്ഞു. എന്നാല്‍ ഇത്തവണ ഈ അവകാശം നിഷേധിച്ചതോടെയാണ് തനിക്ക് പ്രതിഷേധിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇത്തവണ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഇതിന് നല്‍കുന്ന വിശദീകരണം. രോഗബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഫോണില്‍ വിളിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. കോഴിക്കോട് ജില്ലയില്‍  ഫറോക്ക് (രാമനാട്ടുകര) സ്വദേശിയായ 43 കാരനാണ് നിപ രോഗബാധ കണ്ടെത്തിയത്. രോഗി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സ്ഥലത്തെത്തുന്നുണ്ട്. രാമനാട്ടുകര നഗരസഭയില്‍ പ്രത്യേക ആരോഗ്യ ക്യാമ്പും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media