മഴമേഘങ്ങള്‍ എവിടെ?  ഇന്ത്യയില്‍ 64 ശതമാനം മഴ കുറവ് 



ദില്ലി: ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതായി റിപ്പോര്‍ട്ട്. ദക്ഷിണ, മധ്യ മേഖലകളിലേക്ക് കാലവര്‍ഷം വ്യാപിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം, ജൂണ്‍ നാലിനും ജൂണ്‍ 15-നും ഇടയില്‍ സാധാരണ ലഭിക്കേണ്ട 53.7 മില്ലീമീറ്റര്‍ മഴയുടെ സ്ഥാനത്ത് ലഭിച്ചത് 19.2 മില്ലീമീറ്റര്‍ മഴ മാത്രമാണ്. രാജ്യത്തുടനീളം 64 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

ജൂണ്‍ 15-ന് ഐന്‍സാറ്റ് 3ഡിഎസ് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ മണ്‍സൂണിന്റെ കുറവ് കൂടുതല്‍ വ്യക്തമാണ്. സജീവമായ കാലവര്‍ഷത്തില്‍ സാധാരണ കാണാറുള്ള വിപുലമായ മേഘാവരണത്തിന് പകരം, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവമാണുള്ളത്. ഹിമാലയന്‍ പ്രദേശം, വടക്കുകിഴക്കന്‍ ഇന്ത്യ, ഇന്‍ഡോ ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. കൂടാതെ, അറബിക്കടല്‍ വഴിയുള്ള കാലവര്‍ഷവും ദുര്‍ബലമാണ്.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയെങ്കിലും മഴ കുറയാന്‍ കാരണം കടലിലെ ഈര്‍പ്പത്തിന്റെ കുറവല്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍, ഭൂനിരപ്പില്‍നിന്ന് കിലോമീറ്ററുകള്‍ക്ക് മുകളില്‍ നടക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തുള്ള പടിഞ്ഞാറന്‍ ജെറ്റ് സ്ട്രീം എന്ന വായൂപ്രവാഹം സാധാരണയേക്കാള്‍ തെക്കോട്ട് മാറിയതാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഇത് ഇന്ത്യയിലെ കാലവര്‍ഷം നിലനിര്‍ത്താന്‍ സഹായിക്കുന്ന കിഴക്കന്‍ ജെറ്റ് സ്ട്രീമിനെ തടസ്സപ്പെടുത്തുന്നു.

സാധാരണനിലയില്‍ കിഴക്കന്‍ ജെറ്റ് സ്ട്രീം മഴമേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായത് മേഘങ്ങള്‍ രൂപപ്പെടുന്നതിനെ തടയുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. ഇതൊരു താല്‍ക്കാലികമായ 'മണ്‍സൂണ്‍ പോസ്' ആണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ ആഴ്ച്ച അവസാനത്തോടെ അന്തരീക്ഷ ക്രമികരണങ്ങളില്‍ മാറ്റംവരുന്നതോടെ മഴ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media