ദില്ലി: ദില്ലി -എന്‍സിആര്‍ മേഖലയില്‍ സിഎന്‍ജി വില വര്‍ധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎന്‍ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ്(ഐജിഎല്‍) സിഎന്‍ജിയ്ക്ക് വില വര്‍ധിപ്പിക്കുന്നതായി അറിയിച്ചത്. കിലോഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതല്‍ പുതിയ നിരക്ക് നിലവില്‍വന്നു.വില വര്‍ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ സിഎന്‍ജിയ്ക്ക് കിലോഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ഗുരുഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകള്‍.
അന്താരാഷ്ട്ര വിപണയില്‍ എല്‍എന്‍ജി വില വര്‍ധിച്ചതാണ് സിഎന്‍ജി വില വര്‍ധിപ്പിച്ചതിന്റെ പ്രധാന കാരണമായി ഐജിഎല്‍ പറയുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയാണ് സിഎന്‍ജി നിര്‍മാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനാല്‍ അന്താരാഷ്ട്ര വിപണയിലെ വിലവ്യത്യാസം ആഭ്യന്തര വിപണിയെയും ബാധിക്കുന്നു. ഇറാന്‍ യുദ്ധവും ഹോര്‍മുസ് വഴിയുള്ള ഇന്ധനനീക്കം നിലച്ചതും എല്‍എന്‍ജി വില വര്‍ധനവിന് കാരണമായിട്ടുണ്ട്.