'സീക്കോണ്‍ 26' സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട്ട്
 



കോഴിക്കോട്: സംരംഭകര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തുന്ന ബിസിനസ് സമ്മിറ്റ് 'സീക്കോണ്‍ 20 സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട്ട് നടക്കും. 
സംസ്ഥാനത്തെ സംരംഭകരുടെ കൂട്ടായ്മയായ സീ കമ്മ്യൂണിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ വികസന സാധ്യതകളും ബിസിനസ് തന്ത്രങ്ങളും പങ്കുവയ്ക്കാനാണ് സമ്മിറ്റ് നടത്തുന്നതെന്ന് ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1000 സംരംഭകര്‍ പരിപാടിയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 1ന് രാവിലെ 9.30ന് മുഖ്യമന്ത്രി വിഡി സതീശന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും സംഘാടക സമിതി ചെയര്‍മാന്‍ ഡോ ഷാഹുല്‍ ഹമീദ് സി പി അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. പിഎംഎ സമീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മലബാറിലെ മുതിര്‍ന്ന വ്യവസായികളായ പി വി ചന്ദ്രന്‍, പി കെ അഹമ്മദ്, ഡോ. കെ മൊയ്തും, കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി എന്നിവരെ ചടങ്ങില്‍ ആദരിക്കും. എം കെ രാഘവന്‍ എംപി, അഡ്വ കെ. ജയന്ത് എംഎല്‍എ, അഡ്വ. പ്രവീണ്‍ കുമാര്‍ എംഎല്‍എ, അഡ്വ. ഫൈസല്‍ ബാബു എംഎല്‍.എ എ പി കരീം ഹാജി, ഒ എം എ റഷീദ് എന്നിവര്‍ പ്രസംഗിക്കും.

വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍,  നയരൂപകര്‍ത്താക്കള്‍, സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ചകളും പ്രസന്റേഷനുകളും സമ്മിറ്റിലുണ്ടാകും. സാമ്പത്തിക സ്വാതന്ത്യം നേടിയെടുക്കാനുള്ള രഹസ്യ ങ്ങള്‍, സംരംഭകരുടെ സാധ്യതകളും പരിമിതികളും, ബിസിനസില്‍ എങ്ങനെ സുസ്ഥിര വളര്‍ച്ച നേടാം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ബിസിനസില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളെ വിജയത്തിലെത്തിക്കാം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. മെഹബൂബ് എംഎ. സുമേഷ് ഗോവിന്ദ്, മധു ഭാസ്‌കരന്‍, മെഹറൂഫ് മണലോടി, ആര്‍ക്കിടെക്ട് ടോണി ജോസഫ്. ഉമര്‍ അബ്ദുസ്സലാം, സി എസ് ആഷിഖ്, വി സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കും.

സ്റ്റാര്‍ട്ടപ്പ് വിജയം സ്വപ്നം കാണുന്നവര്‍ക്ക് ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനും പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും വിജയതന്ത്രങ്ങള്‍ അറിയാനും അവസരം കിട്ടും. നെറ്റ്വര്‍ക്കിങ്ങിനുള്ള മികച്ച അവസരവും സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. പ്രമുഖ സംരംഭകരുമായി ആശയവിനിമയം നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സമ്മിറ്റിന്റെ ഭാഗമായി ബിസിനസ് എക്‌സ്‌പോയും സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പരിപാടി

'സീക്കോണ്‍ 26' ചീഫ് പാട്രണ്‍ പി എം എ സമീര്‍ എംഎല്‍എ, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ് സി പി, കണ്‍വീനര്‍ എന്‍ജിനീയര്‍ ഷമീം കെ, പ്രോഗ്രാം ഡയറകടര്‍ മുഹമ്മദ് സഫ്വാന്‍ എം കെ, ഒ എം എ റഷീദ്, സി എ തരുണ്‍ ജഗദീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media