നാളത്തെ സെറ്റ്, വിവിധ സര്‍വ്വകലാശാല പരീഷകള്‍ മാറ്റിവച്ചു
 



കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ (ആഗസ്റ്റ് 2) നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എംജി സര്‍വ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നാളത്തെ (ആഗസ്റ്റ് 2) എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

അതേസമയം, ഇന്ന് പരീക്ഷ എഴുതാന്‍ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് പിഎസ്‌സി അറിയിച്ചു. കനത്തമഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയില്‍ (മൂന്നും നാലും ഘട്ടങ്ങള്‍) പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ആഗസ്റ്റ് 22 ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുമെന്നാണ് പിഎസ്‌സി അറിയിച്ചത്. ഇതിനായി തുടര്‍ന്ന് പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025-തസ്തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ഓഗസ്റ്റ് മാസം 4, 5 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.  കേരളത്തില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

2 Comments

414fwj

d0dqph

Leave a reply

Social Media