ആസ്റ്റര്‍ മിംസില്‍ പ്രീമിയം ബര്‍ത്ത് കംപാനിയന്‍ ലേബര്‍ സ്യൂട്ട്  പ്രവര്‍ത്തനമാരംഭിച്ചു
 


കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച പ്രീമിയം ബര്‍ത്ത് കംപാനിയന്‍ ലേബര്‍ സ്യൂട്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു.  ഗര്‍ഭിണികള്‍ക്ക് പ്രസവവേളയില്‍ പൂര്‍ണ മാനസിക പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സവിശേഷ സംവിധാനം ആശുപത്രിയില്‍ സജ്ജമാക്കിയത്. പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ പുതിയ ബര്‍ത്ത് സ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രമുഖ ഡിജിറ്റല്‍ ക്രിയേറ്ററായ ഐശ്വര്യ  വിശിഷ്ടാതിഥിയായി.

മാതൃത്വം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാല്‍ വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു യാത്രായാണ്. പ്രസവവേളയിലെ അപരിചിതത്വവും ആശങ്കകളും ഒഴിവാക്കാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.  ആശുപത്രിയിലെ അപരിചിതത്വത്തിന് പകരം സ്വന്തം വീട്ടിലാണെന്ന തോന്നല്‍ നല്‍കുന്ന ഇത്തരം ബര്‍ത്ത് സ്യൂട്ടുകള്‍ അമ്മമാര്‍ക്ക് നല്‍കുന്ന ആശ്വാസവും ധൈര്യവും വളരെ വലുതാണെന്ന് സിതാര പറഞ്ഞു.

പരമ്പരാഗത പ്രസവമുറികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആസ്റ്റര്‍ മിംസില്‍ ഒരുക്കിയിരിക്കുന്ന ഈ പുതിയ സംവിധാനം. പ്രസവവേദന തുടങ്ങുന്നത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കുന്നതും തുടര്‍ന്നുള്ള പരിചരണവുമെല്ലാം ഒരേ മുറിയില്‍ തന്നെ സാധ്യമാകുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആശുപത്രിക്ക് പകരം സ്വന്തം വീട്ടിലെ കിടപ്പുമുറിക്ക് സമാനമായ ശാന്തമായ അന്തരീക്ഷമാണ് ഈ സ്യൂട്ടുകളുടെ പ്രധാന സവിശേഷത. പ്രസവവേളയില്‍ ഗര്‍ഭിണികള്‍ക്ക് മാനസികാശ്വാസമേകാന്‍ ഭര്‍ത്താവിന്റെയോ പ്രിയപ്പെട്ടവരുടെയോ സാന്നിധ്യം മുറിക്കുള്ളില്‍ പൂര്‍ണ്ണമായും അനുവദിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.പ്രസവവേദന ലഘൂകരിക്കുന്നതിനുള്ള എപ്പിഡ്യൂറല്‍ അനല്‍ജീസിയ ഉള്‍പ്പെടെയുള്ള നൂതന മെഡിക്കല്‍ സാങ്കേതികവിദ്യകളും, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില കൃത്യസമയത്ത് നിരീക്ഷിക്കാനുള്ള അത്യാധുനിക മോണിറ്ററിംഗ് സംവിധാനങ്ങളും ഈ സ്യൂട്ടുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രസവവേളയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ പരമാവധി ലഘൂകരിക്കാനും അവര്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാനുമാണ് ഈ നൂതന സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.നാസര്‍ ടി പറഞ്ഞു. 

രോഗീ പരിചരണ രംഗത്ത് പുതിയ മാനദണ്ഡങ്ങള്‍ തീര്‍ക്കുകയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം വ്യക്തമാക്കി.  ആരോഗ്യരംഗത്തെ മുന്നേറ്റങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ലഭിച്ച ജനപിന്തുണയാണ് കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വരും നാളുകളില്‍ രോഗികളുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒട്ടനവധി ആരോഗ്യക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ ഹോള്‍ ടൈം ഡയറക്ടര്‍ ഡോ.പിഎം ഹംസ, സിഎംഎസ് ഡോ.എബ്രഹാം മാമന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ഗീത .കെ, ഡോ. സിന്ധു .പി, ഡോ. ഉമ രാധേഷ്, ഡോ. നജാഹ് അബ്ദുള്‍ റഹ്‌മാന്‍, ഡോ. സിതാര സുരേന്ദ്രന്‍,ഡോ. അജിത പി.എന്‍,  കണ്‍സള്‍ട്ടന്റുമാരായ ഡോ. ശ്രീലക്ഷ്മി, ഡോ. ആമിന ബീവി .പി, ഡോ. അഷ്മില തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media