കോഴിക്കോട് : ഓണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂള്‍ തുറക്കുന്നതിന് പിന്നാലെ നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാര്‍ഷിക പരീക്ഷയും നടക്കും. ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താന്‍ തീരുമാനിച്ചിരുന്നു. ഓണാഘോഷ പരിപാടികള്‍ കണക്കിലെടുത്തായിരുന്നു എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചത്.
ഓഗസ്റ്റ് 14നായിരുന്നു സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇത്തവണ ഒന്നാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചത്. ഓഗസ്റ്റ് 20 വരെയാണ് പരീക്ഷകള്‍ നടന്നത്. ഓഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികള്‍ നടക്കുന്ന ദിവസവും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന് തീരുമാനമുണ്ടായിരുന്നു. . എന്നാല്‍ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയതോടെ ഈ തീരുമാനം മാറ്റി.